
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയെ സ്കൂൾ ക്യാന്റീൻ ജീവനക്കാരൻ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറൽ) 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സെപ്റ്റംബർ 26 നായിരുന്നു പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്കൂൾ ക്യാന്റീനിൽ നിന്നും മിഠായി വാങ്ങി വരുമ്പോഴാണ് ക്യാന്റീൻ ജീവനക്കാരനായ സജി ആക്രമിച്ചതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബാലുശേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പേരിന് ഒരു കേസെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കേസ് നവംബർ 29 ന് കോഴിക്കോട് സിറ്റിംഗിൽ പരിഗണിക്കും.
പിതാവിന്റെ മരണശേഷം രണ്ടാനമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മക്കളുടെ നടപടിക്കെതിരെയും കമ്മീഷൻ കേസെടുത്തു. അന്തരിച്ച പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെ രണ്ടാം ഭാര്യ വളയനാട് സ്വദേശിനി ശോഭന സമർപ്പിച്ച പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് നവംബർ 29 ന് പരിഗണിക്കും.
Read more: ചെങ്ങന്നൂരിൽ വയോധികയെ മുറിയിൽ അടച്ചിട്ട് വെട്ടിനുറുക്കി, ബന്ധുവായ 28-കാരന്‍ പിടിയില്‍
അതേസമയം, തട്ടുകടയിൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് കടയുടമയുടെ കുത്തേറ്റ് ഗുരതരാവസ്തയിലായ വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. തണ്ണീർക്കോട് സ്വദേശി സനീഷാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. പ്രതി ചാലിശ്ശേരി സ്വദേശി ഹംസയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കൂറ്റനാട് തണ്ണീർക്കോട് സ്കൂളിന് സമീപത്ത് തട്ടുകടയിലാണ് സംഭവം നടന്നത്. രാത്രി 12 മണിയോടെ തട്ടുകടയിലെത്തിയ സനീഷ് കടയുടമയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമില്ലെന്ന് തട്ടുകട നടത്തുന്ന ഹംസ മറുപടി നൽകി. ഇതോടെ രണ്ടുപേരും വാക്കുതർക്കത്തിലായി. രണ്ടുപേരും പ്രകോനപരമായി സംസാരിച്ചു. രംഗം വഷളായതോടെ, കടയുടമ ഹംസ കത്തിയെടുത്ത് സനീഷിനെ കുത്തി. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സനീഷിന്‍റെ കൈക്കും പരിക്കേറ്റു. മൂർച്ചയേറിയ കത്തികൊണ്ടുള്ള ആക്രമണമായതിനാൽ സനീഷിന് കാര്യമായ പരിക്കുണ്ട്. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ തീവ്രപരിചണ വിഭാഗത്തിലാണ് സനീഷ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam