ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 05, 2025, 11:02 AM ISTUpdated : Nov 05, 2025, 11:30 AM IST
Fitness trainer

Synopsis

ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്.

തൃശ്ശൂർ: തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. 

മാധവും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. എല്ലാ ദിവസവും പുലര്‍ച്ചെ 4 മണിക്കാണ് മാധവ് ജിമ്മില്‍ പോകാറുള്ളത്. ഇന്ന് 4.30 ആയിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെയാണ് അമ്മ വിളിച്ചു. വാതില്‍ തുറക്കാതെ വന്നതോടെ അയല്‍വാസികളുടെ സഹായത്തോടെ തള്ളി തുറക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോർട്ടത്തിന് ശേഷമെ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുണ്ടറക്കാര്‍ക്ക് ആവേശ സമ്മാനം, ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി താലൂക്ക് ആശുപത്രിയില്‍ 76.13 കോടിയുടെ ബഹുനില മന്ദിരം
പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും 'പ്രേതം, പ്രേതം' നിലവിളിച്ച് ഒരു കൂട്ടമാളുകൾ പുറത്തേക്കോടി; ഇത് ഞെട്ടിക്കൽ സമരമെന്ന് സമിതി