പരിപ്പുവട കഴിക്കുന്നതിനി‌ടെ നാവിൽ എന്തോ തടഞ്ഞു, നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ല്; ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി

Published : Nov 05, 2025, 09:47 AM ISTUpdated : Nov 05, 2025, 10:02 AM IST
parippuvada

Synopsis

നിലമ്പൂരിലെ ഒരു ചായക്കടയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടത്. ചക്കാലക്കുത്ത് റിട്ട. എസ്ഐ ടി പി ശിവദാസനാണ് പരിപ്പുവടയിൽ കുപ്പി ചില്ല് കിട്ടിയത്.

മലപ്പുറം: മലപ്പുറത്ത് പരിപ്പുവടയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയെന്ന് പരാതി. നിലമ്പൂരിലെ ഒരു ചായക്കടയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടത്. ചക്കാലക്കുത്ത് റിട്ട. എസ്ഐ ടി പി ശിവദാസനാണ് പരിപ്പുവടയിൽ കുപ്പി ചില്ല് കിട്ടിയത്. ഇന്നലെ രാത്രി 7ന് ശിവദാസൻ നിലമ്പൂർ വി കെ റോഡിൽ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ചായക്കടയിൽ നിന്ന് മൂന്ന് വടയും ഒരു കട്ലൈറ്റും വാങ്ങി. വീട്ടിലെത്തി വട ഭക്ഷിച്ചപ്പോൾ എന്തോ നാവിൽ തടഞ്ഞു. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ലായിരുന്നു. സംഭവത്തിൽ നിലമ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി.

 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്