ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് കോഴിപ്പോര്, പൊലീസിന് വിവരം ലഭിച്ചു; പത്ത് പോരുകോഴികളുമായി 5 പേർ പിടിയിൽ, കോഴികളെ പൊലീസ് സ്റ്റേഷനിൽ ലേലം ചെയ്തു

Published : Jun 27, 2026, 10:04 PM IST
rooster fighting

Synopsis

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം വെച്ച് കോഴിപ്പോര് നടത്തിയ അഞ്ച് പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് പത്ത് പോരുകോഴികളെയും പണവും പിടിച്ചെടുത്തു. പിന്നീട് ഈ കോഴികളെ പൊലീസ് സ്റ്റേഷനിൽ വെച്ച് ലേലം ചെയ്തു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പണം, പന്തയം വച്ച് കോഴി പോര് നടത്തുന്ന അഞ്ച് പേരെ പത്ത് പോര് കോഴികളുമായി പൊലീസ് പിടികൂടി. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ മേഖലയിൽ കോഴിപ്പോര് പിടികൂടിയിരുന്നു. കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി, മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉടുമൽപേട്ട് സ്വദേശി ശെന്തിൽ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവരെയും പത്ത് പോര് കോഴികളെയുമാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. സ്ഥലത്ത് കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി, പരിശക്കൽ, എലിക്കിലാംപാറയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒഴിഞ്ഞ പറമ്പിൽ നിന്ന് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പത്ത് പോര് കോഴികളും 6020 രൂപയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിന്നീട് ഈ പത്ത് കോഴികളെ 41700 രൂപയ്ക്ക് സ്റ്റേഷനിൽ ലേലത്തിൽ കൊടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കോതമംഗലത്ത് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു