കോതമംഗലത്ത് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു

Published : Jun 27, 2026, 09:26 PM IST
wild elephant

Synopsis

ആനയുടെ വായയ്ക്ക് പരിക്കുകൾ ഉണ്ടായിരുന്നു. ഉൾക്കാട്ടിൽ മറ്റ് കാട്ടാനകളുമായി സംഘർഷമുണ്ടായി ശരീരത്തിൽ പരിക്കുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം. റേഡിയോ കോളർ ഘടിപ്പിച്ച് ദിവസങ്ങൾ പിന്നിടും മുമ്പ് ആനയുടെ ജീവൻ നഷ്ടമായ സംഭവത്തിൽ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.

കൊച്ചി: കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ നാളെ രാവിലെ നടക്കും. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെയാണ് മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് അയച്ചത്. ​ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു രണ്ട് ദിവസം മുൻപ് നടപടി. ആനയുടെ വായയ്ക്ക് പരിക്കുകൾ ഉണ്ടായിരുന്നു. ഉൾക്കാട്ടിൽ മറ്റ് കാട്ടാനകളുമായി സംഘർഷമുണ്ടായി ശരീരത്തിൽ പരിക്കുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം. റേഡിയോ കോളർ ഘടിപ്പിച്ച് ദിവസങ്ങൾ പിന്നിടും മുമ്പ് ആനയുടെ ജീവൻ നഷ്ടമായ സംഭവത്തിൽ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടതിക്കുള്ളിൽ കാപ്പാ കേസ് പ്രതികളുടെ 'റീൽസ് ഷൂട്ട്'; യുവാവിനെ കയ്യോടെ പൊക്കി പൊലീസ്
ലഹരി വിൽപന തടഞ്ഞു, അച്ഛനെ ക്രൂരമായി മർദിച്ചു മകൻ; സംഭവം തൃശൂരിൽ