അടിമാലിയില്‍ ടൂറിസ്റ്റ് ഹോമിന് മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി

By Web TeamFirst Published Jul 26, 2020, 5:18 PM IST
Highlights

ടൂറിസ്റ്റ് ഹോമിന് മുകളിലായി നട്ടുവളർത്തിയ നിലയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്

ഇടുക്കി: അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെൻറ് സ്ക്വാഡ് ടൗണിൽ നടത്തിയ റെയ്ഡിൽ ലൈബ്രറി റോഡിലുള്ള ടൂറിസ്റ്റ് ഹോമിന് മുകളിലായി നട്ടുവളർത്തിയ നിലയിൽ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഉദ്ദേശം നാലു മാസത്തിലധികം പ്രായമുള്ളതും ആറടിയോളം ഉയരമുള്ളതുമാണ് കഞ്ചാവ് ചെടികൾ.

നാല് മാസത്തിലധികമായി ലോഡ്ജിൽ താമസക്കാരില്ലായിരുന്നു. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത് ആരാണെന്ന് അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്‌ടര്‍ വി പി അനൂപിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറീവ് ഓഫീസറായ റ്റി വി സതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, ഖാലിദ് പി എം, സാൻറി തോമസ് എന്നിവർ പങ്കെടുത്തു.

ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി മറിച്ചു വില്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു, പ്രതികള്‍ പിടിയില്‍

രണ്ട് കോടി മുടക്കിയിട്ടും കബനീജലം കൃഷിയിടത്തിലെത്തിയില്ല; ചേകാടിയിലെ കര്‍ഷകര്‍ ആശങ്കയില്‍

click me!