വിജിലൻസ് റെയ്‌ഡിന് പിന്നാലെ കണ്ണൂരിലെ എക്സൈസ് ഓഫീസിൽ കൂട്ട സസ്പെൻഷൻ

By Web TeamFirst Published Apr 26, 2022, 11:59 PM IST
Highlights

കള്ള് ഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്നതിനായി ഷാപ്പുടമകളുടെ കയ്യിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്

കണ്ണൂർ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ. വിജിലൻസ്  റെയ്ഡിൽ ഫയലുകൾക്കിടയിൽ നിന്നും പണം പിടികൂടിയ സംഭവത്തിലാണ് വകുപ്പുതല നടപടി. മാനേജർ എം ദിലീപ് ഉൾപ്പെടെ 5 പേർക്കാണ് സസ്പെൻഷൻ. മാർച്ച് 31 ന് വിജിലൻസ് നടത്തിയ റെയ്ഡിലാണ് രജിസ്റ്ററുകൾ സൂക്ഷിക്കുന്ന റെക്കോഡ് റൂമിൽ നിന്നും 15500 രൂപ കണ്ടെത്തിയത്. കള്ള് ഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്നതിനായി ഷാപ്പുടമകളുടെ കയ്യിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.  കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി എടുത്തത്.

click me!