
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെടുത്തു. ആർപിഎഫും ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസ്സിന്റെ മുൻവശത്തുള്ള ജനറൽ കമ്പാർട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
ജനറൽ കമ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ ലഗേജ് റാക്കിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഒരു ഷോൾഡർ ബാഗിൽ കഞ്ചാവ് കണ്ടത്. തുണികൾക്കിടയിൽ 5 പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ്. ഉദ്യോഗസ്ഥൻമാരായ സുരേഷ്, എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻ.അശോക്, എക്സൈസ് ബി.ശ്രീജിത്ത്, ഗോകുല കുമാരൻ, ജെ.രാകേഷ്, ശരവണൻ, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊ൪ജ്ജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam