ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങിത്താണു; രക്ഷപ്പെടുത്തി രണ്ട് വിദ്യാര്‍ഥികളുടെ ധീരത

By Web TeamFirst Published Nov 23, 2020, 6:12 PM IST
Highlights

അഞ്ച് പേർ മുങ്ങിത്താഴുന്നത് കണ്ട് പുഴയിൽ എടുത്തുചാടിയ വിദ്യാര്‍ഥികള്‍ സാഹസികമായി എല്ലാവരെയും രക്ഷിക്കുകയായിരുന്നു. 

വാണിമേൽ: വെള്ളിയോട് ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് പേരെ രക്ഷപ്പെടുത്തി രണ്ട് വിദ്യാർത്ഥികൾ മാതൃകയായി. വാണിമേൽ സി.സി. മുക്കിലെ പടിക്കലകണ്ടി അമ്മതിൻറെ മകൻ മുഹൈമിൻ(15), വയലിൽ മൊയ്തുവിൻറെ മകൻ ഷാമിൽ(14) എന്നിവരാണ് സാഹസികമായി അഞ്ച് പേരെയും രക്ഷിച്ചത്.       

പരപ്പുപാറയിലെ വ്യാപാരി കൂട്ടാക്കിച്ചാലിൽ സുരേന്ദ്രൻറെ മകൾ ബിൻസി (22), സഹോദരി മക്കളായ സജിത(36), ആഷിലി(23), അഥുൻ(15), സിഥുൻ(13) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. 

ഈസമയം വെളളിയോട് സ്‌കൂൾ ഗ്രൗണ്ടിൽ ഫജാസ്‌കോ ഫുട്‌ബോള്‍ ടീം സെലക്ഷൻ കഴിഞ്ഞുവരികയായിരുന്നു വിദ്യാര്‍ഥികള്‍. പുഴയിൽ കൈകാലുകൾ കഴുകാൻ ഇറങ്ങുമ്പോഴാണ് അ‍ഞ്ച് പേര്‍ മുങ്ങിത്താഴുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബഹളം കേട്ടയുടനെ രണ്ടാമതൊന്നും ആലോചിക്കാതെ പുഴയില്‍ ചാടി അഞ്ച് ജീവനുകളും മുഹൈമിനും ഷാമിലും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. 

മുക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭാര്യയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ആക്രമിച്ചു

click me!