അഞ്ചുവയസ്സുകാരന് ഡ്രൈവിംഗ് പരിശീലനം; രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

Published : Jan 02, 2021, 10:32 PM IST
അഞ്ചുവയസ്സുകാരന് ഡ്രൈവിംഗ് പരിശീലനം; രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

Synopsis

ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.  

പെരിന്തല്‍മണ്ണ: അഞ്ചുവയസ്സുകാരന്  മോട്ടോര്‍സൈക്കിള്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ  ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള നാഷനല്‍ ഹൈവേയില്‍ കാപ്പ് എന്ന സ്ഥലത്തുനിന്നും ചേലക്കാട് എന്ന സ്ഥലത്തേക്കാണ് യാത്ര ചെയ്തത്. ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.  വീഡിയോ ദൃശ്യം പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍  ബിനോയ് വര്‍ഗീസിന് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദായിരുന്നുവെന്നും ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാളുടെ ഡ്രൈവിംഗ്  ലൈസന്‍സ് ഒരുവര്‍ഷത്തേക്ക്  സസ്പെന്‍ഡ് ചെയ്തതത്.
 

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്