
മാവേലിക്കര: ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയുടെ മാല അപഹരിച്ചു. മാവേലിക്കര കുന്നം കരിമ്പിൻകാവ് ആര്യാഭവനം ജി മുരളീധരന്റെ ചെറുമകൾ ആഷ്മിയുടെ ഒൻപതു ഗ്രാമിന്റെ മാലയാണു തിങ്കളാഴ്ച വെളുപ്പിനെ മൂന്നരയോടെ മോഷണം പോയത്.
മുരളീധരന്റെ അമ്മയ്ക്കു ക്ഷേത്രത്തിൽ ജോലിയുണ്ട്. അതിനാൽ വീട്ടുകാർ വെളുപ്പിനെ ഉണർന്നിരുന്നു. കുറ്റി എടുത്തിട്ടിരുന്ന വാതിൽ തുറന്ന് വീട്ടില്‍ കടന്ന മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
Read more: ലോക് ഡൌണില്‍ അടുപ്പുകൂട്ടി വാറ്റ് സംഘങ്ങള്‍; തീകെടുത്തി എക്‌സൈസ്; കോഴിക്കോട് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക