ലോക് ഡൌണില്‍ അടുപ്പുകൂട്ടി വാറ്റ് സംഘങ്ങള്‍; തീകെടുത്തി എക്‌സൈസ്; കോഴിക്കോട് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്

Published : Apr 13, 2020, 10:08 PM ISTUpdated : Apr 13, 2020, 10:29 PM IST
ലോക് ഡൌണില്‍ അടുപ്പുകൂട്ടി വാറ്റ് സംഘങ്ങള്‍; തീകെടുത്തി എക്‌സൈസ്; കോഴിക്കോട് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്

Synopsis

മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു

കോഴിക്കോട്: ലോക് ഡൌണില്‍ മദ്യലഭ്യത ഇല്ലാതായ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഇതിനകം പിടികൂടിയത് 13,925 ലിറ്റര്‍ വാഷും 45 ലിറ്റര്‍ ചാരായവും ഏഴ് കിലോ പുകയില ഉല്പന്നങ്ങളും. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെല്ലാം റിമാന്‍ഡിലാണ്. 

Read more: കോഡ് 'ചപ്പാത്തി', സാനിറ്റൈസര്‍ കലര്‍ത്തി മദ്യവിൽപന; 'സന്നദ്ധ'പ്രവർത്തകനെ പൊലീസ് പൊക്കി

ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ 9 കണ്‍ട്രോള്‍ റൂമുകളും 9 സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നതായും വന- ആദിവാസി മേഖലകളില്‍ ഊന്നല്‍ നല്‍കി ശക്തമായ പരിശോധന തുടരുന്നതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷന്‍ വി ആര്‍ അനില്‍കുമാര്‍ അറിയിച്ചു. മുന്‍കാല കുറ്റവാളികളെ നിരീക്ഷിച്ച് വ്യാജ വാറ്റ് തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്ന ജാഗ്രതാ- മുന്‍കരുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.

Read more: വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ്; ആലുവയിൽ മുൻ സൈനികനടക്കം നാല് പേര്‍ പിടിയിൽ

മദ്യലഭ്യത ഇല്ലാതായതോടെ ചിലര്‍ക്ക് ഉണ്ടാവാനിടയുള്ള പിന്‍വാങ്ങല്‍ ലക്ഷണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററില്‍ ഇതിനകം 143 പേര്‍ ചികിത്സ തേടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അഞ്ച് പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതില്‍ മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കലക്ടറേറ്റില്‍ വിമുക്തി ഹെല്‍പ് ഡെസ്‌ക്കും പുതിയറയില്‍ കൗണ്‍സലിങ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ വിമുക്തി കണ്‍ട്രോള്‍ റൂം നമ്പര്‍- 9495002270, എക്‌സൈസ് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍- 0495 2372927.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ