കൊല്ലത്തേക്കുള്ള കാറിൽ 5 പേർ, വരുന്നത് ബെംഗളൂരുവിൽ നിന്നും; തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് 61.5 ഗ്രാം എംഡിഎംഎ

Published : Jun 08, 2025, 09:02 PM IST
kollam drug arrest

Synopsis

ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കൊല്ലത്ത് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.

കൊല്ലം: കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. ഓച്ചിറയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ബിജിൻ ബിജു(25 വയസ്), മുഹമ്മദ് ഷാൻ(22 വയസ്), ആദർശ്(23 വയസ്), ഹേമന്ത് സാഗർ (21), ഹരികൃഷ്ണൻ(20) എന്നിവരാണ് പിടിയിലായത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.

ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കൊല്ലത്ത് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ പിടികൂടിയത്. വാഹന പരിശോധനക്കിടെ പ്രതികളെത്തിയ വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏറെ നാളായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസ് ന്റെ നേതൃത്വത്തിലാണ് പ്രതികളെ പൊക്കിയത്. എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, പ്രവന്‍റീവ് ഓഫീസർ പ്രസാദ് കുമാർ.ജെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്.ബി.എസ്, ജോജോ.ജെ, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, അഭിരാം.എച്ച്, അരുൺ ലാൽ.വി.ഐ, തൻസീർ അസീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എസ്.കെ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം, ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കണ്ണൂരിലെ 28 കാരൻ തട്ടിയത് 16 പവനും, 1,00000 രൂപയും: അറസ്റ്റിൽ
തലസ്ഥാനത്തെത്തിയ വാഹനങ്ങളിൽ രാത്രികാല പരിശോധന, 186 വാഹനങ്ങൾക്ക് 13.24 ലക്ഷം പിഴ; ടാക്‌സ്, പെർമിറ്റ്, ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾക്ക് പൂട്ട്