ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്ന് മിന്നൽ പ്രളയം; വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയും ഭർതൃമാതാവുമടക്കം 4 പേർ മരിച്ചു

Published : Sep 03, 2025, 12:13 PM IST
Punjab Flood

Synopsis

ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ അണക്കെട്ട് തകർന്ന് നാല് പേർ മരിച്ചു. ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകർന്നാണ് മിന്നൽ പ്രളയമുണ്ടായത്. മൂന്ന് പേരെ കാണാതായിട്ടുണ്ട്.

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്ന് നാല് മരണം. ബൽറാംപൂരിലാണ് മിന്നൽ പ്രളയമുണ്ടായത്. ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരെ കാണാതായി. സ്ഥലത്ത് എസ് ഡി ആർ എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

1980 കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈ റിസർവോയറിൽ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. എന്നാൽ അണക്കെട്ട് തകർന്നതോടെ ഇത് മിന്നൽ പ്രളയത്തിന് കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഒരു സ്ത്രീയും അവരുടെ ഭർതൃ മാതാവും ഉൾപ്പെടെ നാല് പേർ വീടുകളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മരിച്ചത്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. തിരച്ചിൽ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം