മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് വെറും 4 വർഷം‌‌; ചോർന്നൊലിച്ചും സീലിങ് അടർന്നും ഫ്ലാറ്റ് സമുച്ചയം, ഭീതി...

Published : Oct 07, 2023, 09:51 AM IST
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് വെറും 4 വർഷം‌‌; ചോർന്നൊലിച്ചും സീലിങ് അടർന്നും ഫ്ലാറ്റ് സമുച്ചയം, ഭീതി...

Synopsis

കല്ലൂത്താൻ കടവ് ഏരിയ ഡെവലപ്പ്മെന്‍റ് കമ്പനിയാണ് നിർമാണം നടത്തിയത്. പദ്ധതി ആരംഭിക്കുമ്പോള്‍ 140 കുടുബങ്ങള്‍ക്ക് രണ്ട് കിടപ്പു മുറിയോടു കൂടിയ ഫ്ലാറ്റായിരുന്നു വാഗ്​ദാനം.

കോഴിക്കോട്: ഏത് നിമിഷവും അടർന്ന് വീഴാവുന്ന മേ‌ൽക്കൂരയ്ക്ക് കീഴിൽ കഴിയുകയാണ് കോഴിക്കോട് കല്ലൂത്താൻ കടവ് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ. 4 വർഷം മുൻപ് കോർപ്പറേഷൻ നൽകിയ ഫ്ലാറ്റാണ് ചോർന്നൊലിച്ചും വിള്ളൽ വീണും അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്ന കുട്ടിയുടെ സമീപം സീലിംഗ് അടർന്ന് വീണെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് ഫ്ലാറ്റിലുള്ളവരുടെ ജീവിതം. കല്ലൂത്താൻ കടവ് കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷനാണ് സൗജന്യമായി ഫ്ലാറ്റ് നിർമിച്ചത്.

2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. ഇന്നിപ്പോള്‍ 4 വർഷം പോലും പൂർത്തിയാകുന്നതിന് മുൻപ് ഫ്ലാറ്റിനുള്ളിൽ ഒന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താമസക്കാർ. പല ഫ്ലാറ്റുകളുടെയും മേൽക്കൂരയുടെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് അടർന്നു വീഴുകയാണ്. നിർമാണത്തിന് ഉപയോഗിച്ച കമ്പി പുറത്ത് കാണാം. മഴ പെയ്താൽ വെള്ളം ചോർന്നൊലിക്കുന്നു. ഫ്ലാറ്റിന്‍റെ ആറും ഏഴും നിലകളിലാണ് പ്രശ്നം രൂക്ഷം.

കല്ലൂത്താൻ കടവ് ഏരിയ ഡെവലപ്പ്മെന്‍റ് കമ്പനിയാണ് നിർമാണം നടത്തിയത്. പദ്ധതി ആരംഭിക്കുമ്പോള്‍ 140 കുടുബങ്ങള്‍ക്ക് രണ്ട് കിടപ്പു മുറിയോടു കൂടിയ ഫ്ലാറ്റായിരുന്നു വാഗ്​ദാനം. എന്നാൽ നിർമാണം കഴിഞ്ഞ് ലഭിച്ചത് ഒരു കിടപ്പുമുറിയുള്ള ഫ്ലാറ്റാണ് ​ഗുണഭോക്താക്കൾക്ക് ലഭിച്ചത്. നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഫ്ലാറ്റിലുള്ളവർ ആരോപിക്കുന്നു. അറ്റകുറ്റ പണികള്‍ക്കായി താമസക്കാരിൽ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. താമസക്കാർക്ക് ഒപ്പം നിന്ന് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ഫ്ലാറ്റിന്‍റെ ദുരവസ്ഥ പുറത്ത് വന്നതോടെ കോർപ്പറേഷന്‍റെ പൊതുമരാമതത് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുൻപ് കെട്ടിട്ടത്തിന്‍റെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈക്കിള്‍ ഓടിക്കാൻ ഗ്രൗണ്ടിലെത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു, ഓട്ടോയിൽ കയറ്റികൊണ്ടുപോയി പീഡനം; 60കാരൻ പിടിയിൽ
പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ വാഹനം തടഞ്ഞു; പിന്നാലെ ആക്രമണം, ബൈക്കും പണവും ഫോണും കവര്‍ന്നു