
പാലക്കാട്: ഷാഫി പറമ്പിലിന് അനുകൂലമായി കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്ലെക്സുകൾ. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല എന്നുമാണ് ഫ്ലെക്സിലെ കുറിപ്പുകൾ വിശദമാക്കുന്നത്. യൂത്ത് കോൺഗ്രസ്- കെഎസ്‌യുവിന്റെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്ന് വിശദമാക്കി നിരവധി ഫ്ലക്സുകൾ കണ്ണൂരിൽ വന്നിരുന്നു. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്‍റെ പരാമർശങ്ങൾക്കു പിന്നാലെയാണ് കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങൾ തുടങ്ങിയത്.
ഷാഫി എ ഗ്രൂപ്പ് അല്ലെന്നും എ ഗ്രൂപ്പാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താൻ പറഞ്ഞത്. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചത്. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ രക്ഷിക്കാൻ അന്ന് താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായത്. മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ടു ഓടി ഒളിച്ചെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു. സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിൽ പുതിയ പോർമുഖമാണ് തുറന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam