വിമാനത്തിൽവെച്ച് എന്തോ ഒളിപ്പിക്കുന്നത് കണ്ട് ജീവനക്കാർക്ക് സംശയം; കൊച്ചിയിൽ ഇറങ്ങിയപ്പോള്‍ കസ്റ്റംസ് കുടുക്കി

Published : Aug 24, 2023, 09:55 AM IST
വിമാനത്തിൽവെച്ച് എന്തോ ഒളിപ്പിക്കുന്നത് കണ്ട് ജീവനക്കാർക്ക് സംശയം; കൊച്ചിയിൽ ഇറങ്ങിയപ്പോള്‍ കസ്റ്റംസ് കുടുക്കി

Synopsis

24 മണിക്കൂറിനകം മൂന്ന് പേരാണ് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്.

കൊച്ചി: 24 മണിക്കൂറിനിടയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വർണം  അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

അഷ്റഫ് അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതിൽ സംശയം തോന്നിയ വിമാന ജീവനക്കാർ ആണ് കസ്റ്റംസിന് വിവരം നൽകിയത്. പരിശോധനയിൽ കണ്ടെത്തിയത് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയതിലാണ് ഒളിപ്പിച്ചത്. മറ്റൊരു യാത്രക്കാരനായ ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ ബിസ്ക്കറ്റുകള്‍ പിടിച്ചു.  മലേഷ്യയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നയാളിൽ നിന്ന് 54 ലക്ഷം രൂപവില വരുന്ന 1051 ഗ്രാം സ്വർണവും പിടികൂടി. ഇയാൾ മലദ്വാരത്തിനകത്ത് ഗുളികയുടെ രൂപത്തിലാക്കിയാണ്‌ സ്വർണം ഒളിപ്പിച്ചത്.

Read also: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടറുടെ ജീവനൊടുക്കല്‍, ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

വിദേശത്ത് വെച്ച് വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; 'വില്ലനായത്' വീട്ടില്‍ വളര്‍ത്തുന്ന നായ!
ന്യൂയോര്‍ക്ക്: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാഹ സ്വപ്‌നങ്ങളെല്ലാം പൊലിഞ്ഞാലോ? വിവാഹം നടക്കുമോ എന്ന് തന്നെ ഉറപ്പില്ലാതായാലോ? അമേരിക്കന്‍ പൗരനായ ഡൊണാറ്റോ ഫ്രാറ്ററോളിക്കാണ് വിവാഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെ തന്റെ വളര്‍ത്തുനായ വിവാഹ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത് നോക്കിനില്‍ക്കേണ്ടി വന്നത്.

ഇറ്റലിയില്‍ നടക്കാനാരിക്കുന്ന വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു ഫ്രാറ്ററോളിയും പ്രതിശ്രുത വധു മഗ്ദ മസ്രിയും. വിവാഹത്തിന്റെ ഫോറം പൂരിപ്പിക്കാനായി സിറ്റി ഹാളില്‍ പോയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. ഒന്നര വയസ്സുള്ള ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ചിക്കി എന്ന വളര്‍ത്തുനായ ഫ്രാറ്ററോളിയുടെ പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കടിച്ചുകീറിയതാണ് തിരികെയെത്തിയ അവര്‍ കണ്ടത്. 

ഇതോടെ ഓഗസ്റ്റ് 31ന് ഇറ്റലിയില്‍ നടക്കാനിരുന്ന വിവാഹം അനിശ്ചിതത്തത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹം നിശ്ചയിച്ച ദിവസം നടക്കണമെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കണം. സാധാരണ രീതിയില്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രതിശ്രുത വരന്‍.

പാസ്‌പോര്‍ട്ട് നായ കടിച്ചുകീറിയതിന്റെ സമ്മര്‍ദ്ദത്തിലാണ് താനെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടിരുന്നെന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും ഫ്രാറ്ററോളി പറഞ്ഞു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഓഫീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വെള്ളിയാഴ്ചയാണ് ദമ്പതികള്‍ ഇറ്റലിയിലേക്ക് യാത്ര നിശ്ചയിച്ചിരുന്നത്. അന്ന് പാസ്‌പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ വധുവും സംഘവും വരനില്ലാതെ ഇറ്റലിയിലേക്ക് പോകേണ്ടി വരും. വിവാഹത്തിന് തൊട്ടു മുമ്പ് വരെ പാസ്‌പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ താന്‍ വീട്ടിലിരിക്കുമെന്നും വിവാഹ സംഘം തിരിച്ച് യുഎസിലേക്ക് മടങ്ങുമ്പോള്‍ കാണാമെന്നുമാണ് ഫ്രാറ്ററോളി പറയുന്നത്. 

Read also: ഓണം സ്പെഷ്യല്‍ ഡ്രൈവ്: നടത്തിയത് 492 റെയ്ഡുകള്‍, വ്യാജമദ്യവും കഞ്ചാവും എംഡിഎംഎയും പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ