
ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ ഇന്ന് വിമാനമിറക്കിയേക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വിമാനമിറക്കുമെന്നാണ് വ്യക്തമാകുന്നത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്. മുമ്പ് രണ്ടു തവണ വിമാനമിറക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഒരു തവണ മൺതിട്ട തടസ്സമായി നിന്നതു മൂലം നടക്കാതെ പോയിരുന്നു. ഈ മൺതിട്ട നീക്കിയതിനെ തുടർന്നാണ് വീണ്ടും വിമാനമിറക്കാൻ തീരുമാനിച്ചത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam