തൃശൂര്‍: പാറമടയില്‍കുടങ്ങിയ ആടുകള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. ചട്ടിക്കുളം ജെ.ആര്‍.ടി. ക്രഷര്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള 80 അടിയോളം ആഴമുള്ള പാറമടയിലാണ് ഒമ്പത് ആടുകള്‍ കുടുങ്ങിയത്. പാറമടയില്‍ 40 അടിയോളം വെള്ളവുമുണ്ട്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് പാമടയിലേക്ക് ലാഡര്‍ ഉപയോഗിച്ച് ഇറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് റോപ്പില്‍ ചെയര്‍ നോട്ടിന്റെ സഹായത്തോടെ ഇറങ്ങി. തുടര്‍ന്ന് റോപ്പ് നെറ്റ് ഇറക്കി കൊടുത്ത് ആടുകളെ പുറത്തെത്തിക്കുകയും ചെയ്തു.
ഇതില്‍ ഒരാട് നേരത്തേ ചത്തു പോയിരുന്നു. പുല്ല് തിന്നുന്നതിനിടെ ആട്ടിന്‍ കൂട്ടം പാറമടയിലേക്ക് വീണതായിരിക്കാമെന്നാണ് നിഗമനം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ആര്‍. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.ഒ. വര്‍ഗീസ്, സേനാ അംഗങ്ങളായ ശ്യാം മോഹന്‍, റെജി എസ്. വാര്യര്‍, സി. ജയകൃഷ്ണന്‍, വി.എന്‍. അരുണ്‍, പി.എസ്. മിഥുന്‍, ഹോംഗാര്‍ഡ് കെ.കെ. അബൂബക്കര്‍ എന്നിവരുമുണ്ടായിരുന്നു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam