
പാലക്കാട്: ബെംഗളൂരു എക്സ്പ്രസിൽ കോച്ചിനുള്ളിൽ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ ബാംഗ്ലൂർ എക്സ്പ്രസ്സിൽ തൃശൂരിൽ നിന്ന് പാലക്കാടേക്ക് പോകുമ്പോളാണ് രണ്ട് പേർ പൂജ ചെയ്യുന്നത് കണ്ടതെന്നും അദ്ദേഹം കുറിച്ചു. ട്രെയിനിനുള്ളിലിരുന്ന് രണ്ട് പേർ മണിയടിയും പൂജയും നടത്തിയെന്നും ട്രെയിനിനുള്ളിൽ തീ കത്തിച്ച് ആരതി ഉഴിയുകയും മണിയടിക്കുകയും ചെയ്തെന്നും പറയുന്നു. ടി.ടി.ഇ വന്ന് മൂന്നാല് പ്രാവശ്യം നിർത്താൻ പറഞ്ഞിട്ടും ഇവർ പൂജ തുടർന്നു. ഒടുവിൽ ആർ.പി.എഫിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൂജ അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam