പ്രളയത്തിൽ തകർന്ന വണ്ടൂര്‍-നടുവത്ത് റോഡ് ഗതാഗതയോഗ്യമാക്കി; നവകേരള നിര്‍മ്മാണത്തിന്‍റെ ഉത്തമ ഉദാഹരണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 12, 2019, 4:17 PM IST
Highlights

രക്ഷാ പ്രവർത്തനത്തിനെത്തിയ സൈന്യം അന്ന് താല്‍ക്കാലിക നടപ്പാത ഒരുക്കിയെങ്കിലും നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമായിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് പുനര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.

മലപ്പുറം:  മലപ്പുറം ജില്ലയിൽ പ്രളയകാലത്തുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന വണ്ടൂര്‍-നടുവത്ത് റോഡ് ഗതാഗതയോഗ്യമാക്കി. ഓഗസ്റ്റ് 9 ന് ഉണ്ടായ മലവെള്ളപ്പാച്ചിലിലായിരുന്നു വണ്ടൂര്‍-നടുവത്ത്-നിലമ്പൂര്‍ റോഡ് തകര്‍ന്നത്.
 
രക്ഷാ പ്രവർത്തനത്തിനെത്തിയ സൈന്യം അന്ന് താല്‍ക്കാലിക നടപ്പാത ഒരുക്കിയെങ്കിലും നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമായിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് പുനര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.

25 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ റോഡ് പുനർ നിർമ്മാണത്തിനായി അനുവദിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം നടത്തിയതോടെ കഴിഞ്ഞ ദിവസം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. നവകേരള നിര്‍മ്മാണത്തിന്‍റെ വലിയ ഉദാഹരണമാണ് ഈ റോഡ് നിര്‍മ്മാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പറഞ്ഞു.

click me!