
ഇടുക്കി: മൂന്ന് ദിവസമായി തുടരുന്ന മഴ കനത്തതോടെ മൂന്നാര്‍ വീണ്ടും പ്രളയ ഭീതിയില്‍. പെരിയവാര പാലവും ആറ്റുകാട് പാലവും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പഴയമൂന്നാര്‍ പൂര്‍ണ്ണമായി വെള്ളത്തിലായി. ദേശീയപാതയിലടക്കം പുഴവെള്ളം നിറഞ്ഞതോടെ ഗാതാഗതം പൂര്‍ണ്ണമായി നിലച്ചു. അഞ്ചുദിവസമായി പെയ്യുന്ന പേമാരിയില്‍ കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞതാണ് മൂന്നാര്‍ വീണ്ടും പ്രളയത്തിലാകാന്‍ കാരണം.
കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍ -ഉടുമല്‍പ്പെട്ട അന്തര്‍ സ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചതോടെ മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. കന്നമലയാര്‍ കരകവിഞ്ഞതോടെ പെരിവാര പാലം ഒലിച്ചുപോയി. പഴയമൂന്നാറില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ദേശീയപാതയില്‍ പുഴവെള്ളം കയറിയതാണ് ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കാര്‍ ഇടയാക്കി. തൊഴിലാളികള്‍ യാത്രചെയ്യുന്ന എസ്‌റ്റേറ്റിലേക്കുള്ള പോക്കറ്റ് റോഡുകളില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണതോടെ ഇവിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
വൈദ്യുതി ഫോണ്‍ ബന്ധങ്ങള്‍ നിലച്ചതോടെ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല. മൂന്നാര്‍ കോളനിയില്‍ നിന്നും ഒഴുകിയെത്തുന്ന തോട് കരകവിഞ്ഞതോടെ വീടുകളില്‍ നിന്നും ആര്‍ക്കും മൂന്നാറില്‍ എത്തിപ്പെടാന്‍ കഴിയുന്നില്ല. മൂന്നാര്‍-നസല്ലതണ്ണി, മൂന്നാര്‍-ദേവികുളം, മൂന്നാര്‍-മാട്ടുപ്പെട്ടി തുടങ്ങിയ നിരവധി മേഖലകളിലും വ്യാപകമായി മണ്ണിടിച്ചലുണ്ടായതോടെ പലരും വിവിധ ഇടങ്ങളില്‍ അകപ്പെട്ട് കിടക്കുകയാണ്. ഞയറാഴ്ച രാവിലെയോടെയാണ് മൂന്നാറില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചത്.
"
കഴിഞ്ഞ ദിവസം കാലവര്‍ഷം പേമാരിയായി മാറുകയായിരുന്നു. 300 ഓളം കൂടുംമ്പങ്ങളെയാണ് വിവിധയിടങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ അപകടപരമായി താമിച്ചിരുന്ന തൊഴിലാളികളെയും ദേലികുളം സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയിട്ടുണ്ട്യ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം മഴ ലഭിച്ചത് വ്യാഴാഴ്ച രാവിലെയാണ്. ഇതുവരെ 21.14 സെന്റി മീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേവികുളം, മൂന്നാര്‍ വര്‍ഷോപ്പ് ക്ലബ്, ശ്രീമൂലം ക്ലബ് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam