കനത്ത മഴയില്‍ മുങ്ങി നിലമ്പൂര്‍ ടൗണ്‍: വീടുകളും കടകളും വെള്ളത്തില്‍ മുങ്ങി

Published : Aug 08, 2019, 10:47 AM IST
കനത്ത മഴയില്‍ മുങ്ങി നിലമ്പൂര്‍ ടൗണ്‍: വീടുകളും കടകളും വെള്ളത്തില്‍ മുങ്ങി

Synopsis

ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്  മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. 

മലപ്പുറം: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുങ്ങി നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും. റോഡും കടകളും വീടുകളും വെള്ളത്തില്‍ മുങ്ങിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും  ഭാഗീകമായി മുങ്ങി.

ബുധനാഴ്ച രാത്രിമുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ  മഴ തുടരുകയാണ്. കനത്തമഴയില്‍  വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി മലയിടിച്ചിലും വനത്തിലെ കനത്തമഴയുമാണ് വെള്ളപ്പൊക്കത്തിന് കാരണം. ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്  മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്  മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി