
മലപ്പുറം: ഒരു പു മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു...' മലയാള ത്തിലെ ഈ ഹിറ്റ് ഗാനം പോലെ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് ഇത്തവണ കുടുംബശ്രീയുടെ പൂ കൃഷിയും. ഈ ഓണത്തിന് കുടുംബശ്രീ മലപ്പുറം ജില്ല മിഷന് കീഴില്‍ 5673 കിലോ പൂക്കളാണ് 'വര്‍ണ വസന്തം' തീര്‍ത്ത് വിറ്റഴിച്ചത്. 1319380 രൂപയാണ് വിറ്റുവരവായി കുടുംബശ്രീയ്ക്ക് ലഭിച്ചത്. കുടുംബശ്രീയുടെ പൂക്കള്‍ മലയാളികള്‍ ഏറ്റെടുക്കുന്ന വര്‍ണക്കാഴ്ചയാണ് ഈ ഓണക്കാലത്ത് കണ്‍നിറയെ കാണാനായത്. ചില ഭാഗങ്ങളില്‍ പ്രതീക്ഷിച്ച വില്‍പനയില്‍ നേരിയ ഇടിവുവന്നെങ്കിലും ഭൂരിഭാഗം സി. ഡി.എസുകളിലും കുടുംബശ്രീ പുക്കള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓണം മുന്നില്‍ക്കണ്ട് 77 സി. ഡി.എസുകളിലെ 295 സംഘകൃഷി ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂ കൃഷി ചെയ്തത്. 1180 കുടുംബശ്രീ കര്‍ഷകരും ഓണവിപണി പിടിച്ചെടുക്കാന്‍ സംഘകൃഷി ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു.
മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് 90 ശതമാനത്തോളം കൃഷി ചെയ്തത്. ജില്ലയില്‍ നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ കൃഷി ചെയ്തത്. മായവും വിഷവും കലരാത്ത പുക്കള്‍ ന്യായമായ വിലയ്ക്ക് വിപണിയി ല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീ പുകൃഷിയുമായി രംഗത്ത് വന്നത്. 2023ല്‍ ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് സമുഹത്തില്‍ നിന്ന് ലഭിച്ചതെന്ന് കുടുംബശ്രീ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ സജീവമാക്കാനാണ് കുടും ബശ്രീ അംഗങ്ങള്‍ ഒരുങ്ങുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam