പഴകിയ ഷവർമ, ബീഫ്, ചിക്കന്‍; ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു

By Web TeamFirst Published Jun 27, 2022, 9:50 PM IST
Highlights

പഴകിയ ഷവർമ, ബീഫ്, ചില്ലിചിക്കൻ, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളിൽ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു

അമ്പലപ്പുഴ: ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. 

പഴകിയ ഷവർമ, ബീഫ്, ചില്ലിചിക്കൻ, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളിൽ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുറവൻതോട് മുതൽ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളിൽ പ്രത്യേക നിർദ്ദേശം നൽകി. 

എല്ലാ സ്ഥാപനങ്ങളും പഞ്ചായത്തിൽ നിന്നും ഹരിതകാർഡ് എടുക്കുന്നതിനുള്ള് നിർദ്ദേശം നൽകി. എച്ച്. ഐ. ശ്യാംകുമാർ.ജെ പരിശോധനക്ക് നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ ശ്രീദേവി, സ്മിത വർഗ്ഗീസ്, മീനുമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read More : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 16 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ: ഭക്ഷ്യവിഷബാധയെന്ന് സംശയം

click me!