ഇടമലക്കുടിയിൽ ഭക്ഷണ സാധനങ്ങൾ എത്തി

By Web TeamFirst Published Aug 22, 2018, 12:46 AM IST
Highlights

ഇടമലക്കുടിയിൽ ഭക്ഷണ സാധനങ്ങൾ എത്തി. തമിഴ്നാട്ടിൽ നിന്നും വാൽപ്പാറ  നല്ലുകുടിയിൽ വഴിയും,  ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാറിന്‍റെ നിർദ്ദേ പ്രകാരം മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിൽ പെട്ടിമുടി വഴി തല ചുമടായുമാണ് ഭക്ഷണപദാർത്ഥങ്ങൾ കുടികളിൽ എത്തിച്ചത്. 

ഇടുക്കി: ഇടമലക്കുടിയിൽ ഭക്ഷണ സാധനങ്ങൾ എത്തി. തമിഴ്നാട്ടിൽ നിന്നും വാൽപ്പാറ  നല്ലുകുടിയിൽ വഴിയും,  ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാറിന്‍റെ നിർദ്ദേ പ്രകാരം മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിൽ പെട്ടിമുടി വഴി തല ചുമടായുമാണ് ഭക്ഷണപദാർത്ഥങ്ങൾ കുടികളിൽ എത്തിച്ചത്. 

കാലവർഷം ശക്തി പ്രാപിച്ചതോടെ ഇടമലക്കുടി ഒറ്റപ്പെടുകയും ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് തടസം നേരിടുകയും ചെയ്തിരുന്നു. പുഴകൾ കരകവിഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും, പാലം അപകടത്തിലായതിനാൽ മൂന്നാറിൽ നിന്നും അധികൃതർക്ക് കുടികളിൽ എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. വാർത്തവിനിമയ ബന്ധവും വൈദ്യുതിയും നിലച്ചതോടെ കുടി നിവാസികളെ കുറിച്ച് യാതൊരറിവും ബന്ധപ്പെട്ടവർ അറിഞ്ഞിരുന്നില്ല. 

മഴ കുറഞ്ഞതോടെ അധികൃതർ അവിടെ നേരിട്ടെത്തി പരിശോധനകങ്ങൾ നടത്തുകയും ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുകയുമായിരുന്നു. മൂന്നാർ സി.ഐ. സാം ജോസ്, മധു, ഫക്രുദ്ദീൻ എന്നിവർ മൂന്നാറിലെ കെസ്റ്റൽ അഡ്വജർ സ്വരൂപിച്ച ഭക്ഷണ സാധനങ്ങളാണ് അധികൃതർ പെട്ടിമുടിയിൽ എത്തിച്ച് അവിടെ നിന്നും തലചുമടായി കുടികളിൽ എത്തിച്ചത്. ബുധനാഴ്ച തിരിച്ചെത്തുന്ന സംഘം അടുത്ത ദിവസം വീണ്ടും കുടികളിൽ ആവശ്യ സാധനങ്ങൾ എത്തിക്കും.

click me!