എസ്പിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ

By Web TeamFirst Published May 5, 2019, 6:07 AM IST
Highlights

അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ

കോഴിക്കോട്: എസ്പിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. 36 വിദ്യാർത്ഥികൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  ഇതിൽ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.  

കൊടുവള്ളി  എംജെഎച്ച്എസ്എസിലെ എസ്പിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ബാധിച്ചത്. അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
 

click me!