ക്യാന്‍റീനിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, കിൻഫ്ര പാർക്കിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സ തേടി

Published : Feb 06, 2026, 09:08 PM IST
kinfra kochi

Synopsis

കൊച്ചി കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ഒരു സ്വകാര്യ കമ്പനിയിലെ 70 ഓളം ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. കമ്പനി ക്യാന്‍റീനിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

കൊച്ചി: കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയേറ്റ 70 ഓളം പേർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. 33 പേർ കളമശ്ശേരി ഗവൺമെന്‍റ് മെഡിക്കൽ കോളജിലും, ബാക്കിയുള്ളവർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. കമ്പനിയിലെ ക്യാന്‍റീനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. പുറം കരാർ നൽകിയ കാക്കനാട്ടെ സ്വകാര്യ കാറ്ററിംഗ് സർവ്വീസിൽ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് ക്യാന്‍റീനിൽ വിതരണം നടത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ച നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,13,011 വണ്ടികൾ: 2,70,51,150 രൂപ പിഴ ഈടാക്കി
കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ, കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ