മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ അച്ഛന് നെഞ്ച് വേദന; ആലപ്പുഴയിൽ 62കാരൻ കുഴഞ്ഞ് വീണ് മരിച്ചു

Published : Feb 06, 2026, 08:16 PM IST
Alappuzha Death

Synopsis

മണ്ണഞ്ചേരിയിൽ മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ശിവപ്രസാദ് (62) ആണ് മരിച്ചത്. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.

മണ്ണഞ്ചേരി: മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് ശിവ നിവാസ്- നരിയിൽ ശിവപ്രസാദാണ് (ശിവൻ - 62) ഇന്ന് പുലർച്ചെ കുഴഞ്ഞ് വീണ് മരിച്ചത്. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്. പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ച നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തത് 1,13,011 വണ്ടികൾ: 2,70,51,150 രൂപ പിഴ ഈടാക്കി
കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ, കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ