നായ്ക്കൾ കൂട്ടത്തോടെ തുരത്തി, രക്ഷപ്പെടാൻ ഓടി വന്ന് ചാടിയത് ആഴമുള്ള കിണറ്റിൽ; പനമണ്ണയിൽ പുള്ളിമാനെ രക്ഷിച്ച് വനപാലകർ

Published : Feb 06, 2026, 07:46 PM IST
Axis Deer

Synopsis

പാലക്കാട് ഒറ്റപ്പാലം പനമണ്ണയിൽ നായ്ക്കൾ ഓടിച്ചതിനെ തുടർന്ന് കിണറ്റിൽ വീണ പുള്ളിമാനെ രക്ഷപ്പെടുത്തി. വനപാലകരും നാട്ടുകാരും ചേർന്നാണ് മാനിനെ പുറത്തെടുത്തത്. മാനിനെ അനങ്ങൻ മല വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട്: ഒറ്റപ്പാലം പനമണ്ണയിൽ കിണറ്റിൽപ്പെട്ട പുള്ളിമാനിനെ രക്ഷപ്പെടുത്തി. രണ്ട് വയസ് പ്രായം തോന്നിക്കുന്ന മാനാണ് ആഴമേറിയ കിണറ്റിൽ അകപ്പെട്ടത്. പനമണ്ണ പള്ളിക്കുന്ന് പണ്ഡാരപറമ്പിൽ മുഹമ്മദിൻ്റെ വീട്ടുമുറ്റത്തെ കിണറാണു മാനിനു കെണിയായത്. നായ്ക്കൾ കൂട്ടത്തോടെ തുരത്തിയപ്പോൾ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു മാൻ കിണറ്റിൽ വീണത്.

വനപാലകരെത്തി പ്രദേശവാസികളുടെ സഹായത്തോടെ വൈകീട്ടു നാലോടെയാണ് മാനിനെ പുറത്തെത്തിച്ചത്. അനങ്ങൻ മല വനമേഖലയോടു ചേർന്നുള്ള പ്രദേശമാണിത്. മാനിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സുരക്ഷിതമായി വനമേഖയിലേക്ക് തുറന്നുവിടുമെന്നും വനം വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൻഎച്ച് 66ൽ അതിവേഗ ട്രാക്കിലൂടെ റോങ്ങ് സൈഡിൽ വന്നത് ടിപ്പർ ലോറി, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, പെർമിറ്റ് റദ്ദാക്കും
വട്ടിയൂർക്കാവിൽ അരി അരയ്ക്കുന്നതിനിടെ അപകടം, യുവാവിന്‍റെ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങി; യന്ത്രത്തിന്‍റെ ഭാഗം മുറിച്ച് യുവാവിനെ രക്ഷപ്പെടുത്തി