കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ, ആശുപത്രിയിൽ ചികിത്സയിൽ

Published : Apr 11, 2025, 06:14 PM ISTUpdated : Apr 11, 2025, 06:17 PM IST
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ, ആശുപത്രിയിൽ ചികിത്സയിൽ

Synopsis

ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.

ഉപ്പുതറ കൂട്ട ആത്മഹത്യ; 4 പേരുടേതും തൂങ്ങിമരണം, രേഷ്മ 2 മാസം ഗർഭിണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം