എറണാകുളത്ത് രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

Published : Apr 11, 2025, 05:02 PM IST
എറണാകുളത്ത് രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

Synopsis

എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്

എറണാകുളം: എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ  ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാര്‍ കൊടുത്തിരുന്നു. ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. രാവിലെ കുട്ടി ഉണരാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപ്തരിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മാതാപിതാക്കൾക്ക് വിട്ട് നൽകും.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉണ്ടായത് സമാനതകളില്ലാത്ത വേട്ടയാടൽ; സര്‍ക്കാരിന് താക്കീതായി ഹൈക്കോടതി വിധി

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം