കോഴിക്കോട് പയ്യോളിയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Published : Nov 27, 2019, 05:33 PM ISTUpdated : Nov 27, 2019, 07:14 PM IST
കോഴിക്കോട് പയ്യോളിയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Synopsis

പയ്യോളി കോടിക്കൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന എട്ട് വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യവിഷയേറ്റത്.

കോഴിക്കോട്: കോഴിക്കോട് പയ്യോളി കോടിക്കൽ യുപി സ്കൂളിലെ എട്ട് വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

സ്കൂളിനുസമീപത്തെ കടയിൽ നിന്ന് മിഠായി കഴിച്ച വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അധ്യാപകർ പെരുമാൾപുരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്കൂളിന് സമീപത്തെ കടകളിൽ പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം