പാലക്കാട് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു; എട്ട് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Published : Nov 27, 2019, 01:35 PM ISTUpdated : Nov 27, 2019, 01:39 PM IST
പാലക്കാട് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു; എട്ട്   മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Synopsis

നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ഥികളുമായി മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലും ഇടിച്ചു. 

പാലക്കാട്: പാലക്കാട് മേപറമ്പ് രണ്ടാംമൈലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാംമൈല്‍ സ്വദേശി സീനത്താണ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം.

റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ  നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിലിടിച്ച് മുന്നോട്ട് പോയ കാര്‍ മീന്‍വാങ്ങാനായി നിന്നവരെയും ഇടിച്ച് തെറിപ്പിച്ചു. വിദ്യാര്‍ഥികളുമായി മദ്രസയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിലും കാര്‍ ഇടിച്ചു.  പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ
'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ തല്ലും'; 'ഭായി'മാര്‍ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി നാട്ടുകാർ, പെരുമ്പാവൂരിൽ ആശങ്ക!