ടെക്നോപാര്‍ക്കില്‍ ഭക്ഷ്യവിഷബാധ; രണ്ട് കടകള്‍ പൂട്ടിച്ചു

Published : Jan 16, 2019, 12:02 AM IST
ടെക്നോപാര്‍ക്കില്‍ ഭക്ഷ്യവിഷബാധ; രണ്ട് കടകള്‍ പൂട്ടിച്ചു

Synopsis

ടെക്നോപാ‍‍ർക്കിലെ നാല് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 17 കടകളിലും പരിശോധന നടത്തി. ഇതില്‍ 9 എണ്ണം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി നോട്ടീസ് നല്‍കി

തിരുവനന്തപുരം: ടെക്നോപാർക്കിലെ നൂറിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധ ഉണ്ടായി. ഇതേ തുടര്‍ന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ടെക്നോപാർക്കിനകത്തും പുറത്തുമുള്ള ഹോട്ടലുകളും ബേക്കറികളും റസ്റ്റോറൻറുകളും പരിശോധിച്ചു. ടെക്നോ പാര്‍ക്കിനു പുറത്തെ ജ്യൂസ് പാലസ്, ടേസ്റ്റി ലാന്‍ഡ് എന്നീ രണ്ടു കടകൾ പൂട്ടിച്ചു.

ടെക്നോപാ‍‍ർക്കിലെ നാല് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 17 കടകളിലും പരിശോധന നടത്തി. ഇതില്‍ 9 എണ്ണം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി നോട്ടീസ് നല്‍കി. തുടര്‍ പരിശോധനയിലും ന്യൂനതകള്‍ കണ്ടെത്തിയാൽ ഹോട്ടലുകള്‍ പൂട്ടിക്കും. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻറെ പരിശോധനയും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് മേയര്‍ വി കെ പ്രശാന്ത് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്