സമൂഹ്യമാധ്യമങ്ങളിലൂടെ സിപിഎം ഭീഷണിപ്പെടുത്തുന്നു; പേരാമ്പ്ര പള്ളി കമ്മിറ്റിയുടെ പരാതി

By Web TeamFirst Published Jan 15, 2019, 11:19 PM IST
Highlights

പേരാമ്പ്ര ജുമാമസ്ജിദിന് നേരെയുണ്ടായ കല്ലേറ് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണികള്‍ ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നാണ് പള്ളിക്കമ്മിറ്റിയുടെ പരാതി

കോഴിക്കോട്: സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായ പേരാമ്പ്ര പള്ളിയുടെ ഭരണസമിതി പരാതിയുമായി രംഗത്ത്. സമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പള്ളി കമ്മിറ്റി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പേരാമ്പ്ര ജുമാമസ്ജിദിന് നേരെയുണ്ടായ കല്ലേറ് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണികള്‍ ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നാണ് പള്ളിക്കമ്മിറ്റിയുടെ പരാതി.

കൂരാച്ചുണ്ട് സ്വദേശിയായ കുഞ്ഞ്മുഹമ്മദിനെതിരെ തെളിവായി വാട്സ്ആപ്പ് ഓഡിയോ പൊലീസിന് കൈമാറിയിട്ടുമുണ്ട്. പരാതിയില്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ നിയമോപദേശം തേടി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരാതി കൈമാറിയെന്നാണ്  പേരാമ്പ്ര പൊലീസിന്‍റെ വിശദീകരണം.

click me!