മീൻ വാങ്ങുന്നവ‍ർ സൂക്ഷിക്കുക! നത്തോലിയും ചൂരയും; തലസ്ഥാനത്ത് പിടിച്ചെടുത്തത് 385 കിലോ പഴകിയ മത്സ്യം

Published : May 03, 2025, 07:58 PM ISTUpdated : May 03, 2025, 08:01 PM IST
മീൻ വാങ്ങുന്നവ‍ർ സൂക്ഷിക്കുക! നത്തോലിയും ചൂരയും; തലസ്ഥാനത്ത് പിടിച്ചെടുത്തത്  385 കിലോ പഴകിയ മത്സ്യം

Synopsis

പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരം ചൂര മീനുകളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

തിരുവനന്തപുരം: അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ടൈയ്നർ ലോറികളിൽ പഴകിയ മത്സ്യം എത്തുന്നുണ്ടെന്ന് നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പരിശോധന നടത്തിയത്. പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരം ചൂര മീനുകളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടികൂടിയ മീനുകള്‍ എല്ലാം നശിപ്പിച്ചു. വർക്കല, ആറ്റിങ്ങൽ,  സർക്കിളിലുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മുമ്പും പലതവണ ഇവിടെ പരിശോധന നടത്തി മത്സ്യം നശിപ്പിച്ച് കളഞ്ഞിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യം എത്തിക്കുന്നത് തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്ക് 10 വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ
'ഹസ്ന വീട്ടിലേക്ക് മടങ്ങി വരികയാണെന്ന് ഉമ്മയെ വിളിച്ചു പറഞ്ഞിരുന്നു', ദുരൂഹതയെന്ന് ബന്ധു; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്