2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പദമായ സംഭവം. എടക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. അനീഷ് ആണ് പരാതിയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
മലപ്പുറം: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38കാരന് പത്ത് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സ് കോടതി ജഡ്ഡി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാല്‍ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. എടക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പദമായ സംഭവം.
എടക്കര പൊലീസ് എസ്എച്ച്ഒ എന്‍.ബി. ഷൈജു തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീജ എസ്. നായര്‍ കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അ ഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 21 സാക്ഷികളെ വിസ്തരി ക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു.


