ഭക്ഷണത്തിൽ ഒച്ച്; തലസ്ഥാനത്തെ ഹോട്ടൽ അടച്ച് പൂട്ടി, പഴകിയ സാധനങ്ങളും പിടിച്ചെടുത്തു

By Web TeamFirst Published Oct 18, 2019, 2:50 PM IST
Highlights

ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകി.

തിരുവനന്തപുരം: ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തിയതിനെ തുടർന്ന് തലസ്ഥാനത്തെ ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ച് പൂട്ടി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു.

വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് വാങ്ങിയ കടലക്കറിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ എത്തി ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു.

ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നൽകി. ഇവിടെ നിന്നും കാലാവധി കഴിഞ്ഞ പാൽ ഉല്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

തൊഴിലാളികൾക്ക് വേണ്ടത്ര ബോധവൽക്കരണം നൽകാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കാനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!