
തിരുവനന്തപുരം: ദേവിക്ക് മുമ്പില്‍ മേളമൊരുക്കി വിദേശ വനിത. കോവളം ആവാടുതുറ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനാണ് ഇംഗ്ലണ്ടുകാരി റ്റ്യൂസ് ഡേയുടെ മേളപ്പെരുമ അരങ്ങേറിയത്. ഇംഗ്ലണ്ട്കാരിയുടെ മേളപ്പെരുക്കം നാട്ടുകാരേയും ഞെട്ടിച്ചു.
രണ്ട് വർഷം മുൻപാണ് ഇവർ കോവളത്ത് എത്തിയത്. ക്ഷേത്രോത്സവത്തിനിടെയുള്ള കളം കാവലും ഇതിനോടൊപ്പമുള്ള ചെണ്ടത്താളവും മനസിലുടക്കി. പിന്നെ വേറൊന്നും ആലോചിച്ചില്ല ചെണ്ട പഠിക്കാൻ തന്നെ തീരുമാനിച്ചു. ഇവിടെ നിന്നും ഇലത്താളത്തിൽ തുടക്കം കുറിച്ച ശേഷം ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങി. അവിടെ മലയാളി കൂട്ടായ്മയിലെ ചെണ്ടക്കാരോടൊപ്പം പഠനം തുടർന്നു.
കുറച്ച് നാളുകൾക്കു ശേഷം കോവളത്തേയ്ക്കു മടങ്ങിയ ഇവർ ചെണ്ടവാദ്യ കലാകാരനായ സജുവിനെ പരിചയപ്പെടുകയും സജുവിന്‍റെ കീഴിൽ ചെണ്ട അഭ്യസിക്കുകയും ചെയ്തു. ഇപ്പോൾ കലാകാരന്മാരോടൊപ്പം ക്ഷേത്രത്തിൽ ചെണ്ട കൊട്ടി നാട്ടുകാരെ വിസ്മയിപ്പിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam