സ്ഥിരം ശല്യമായി: കരുവാരക്കുണ്ടില്‍ എട്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

By Web TeamFirst Published Sep 4, 2022, 7:52 AM IST
Highlights

കഴിഞ്ഞ ദിവസം പയ്യാക്കോട്, വാക്കോട്, കണ്ണത്ത് എന്നിവടങ്ങളിൽ നിന്നായി എട്ട് പന്നികളെയാണ് വകവരുത്തിയത്. 

മലപ്പുറം: സ്ഥിരം ശല്യമായതോടെ കരുവാരക്കുണ്ട് പഞ്ചായത്തിൽ കൊന്നൊടുക്കിയത് എട്ട് കാട്ടുപന്നികളെ. കർഷകരുടെ അഭ്യർത്ഥന മാനിച്ച് ഗ്രാമപ്പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെ പ്രത്യേക സംഘമെത്തിയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. 

കഴിഞ്ഞ ദിവസം പയ്യാക്കോട്, വാക്കോട്, കണ്ണത്ത് എന്നിവടങ്ങളിൽ നിന്നായി എട്ട് പന്നികളെയാണ് വകവരുത്തിയത്. കരുവാരക്കുണ്ട് ഉൾപ്പടെയുള്ള മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.  കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.തുടർന്ന് കർഷകരുടെ അഭ്യർഥന പ്രകാരം വനം വകുപ്പിന്‍റെ അനുമതിയുള്ള പ്രത്യേക സംഘമാണ് കരുവാരക്കുണ്ടിൽ പന്നി വേട്ട നടത്തുന്നത്. 

പ്രത്യേകം പരിശീലനം സിദ്ധിച്ച വേട്ടനായ്ക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കാട്ടുപന്നികളെ കൃഷിയിടത്തിലെത്തി വകവരുത്തുന്നത് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് ആശയകുഴപ്പമുണ്ടായത് വേട്ടയാടൽ അൽപം വൈകിപ്പിച്ചു. 

പിന്നീട് കർഷകരുടെ ആവശ്യം പരിഗണിച്ച് പന്നികളെ വെടിവെച്ചിടാൻ അനുമതി നൽകുകയായിരുന്നു. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ കണ്ണത്തെ മണിമല മാനുവൽ കുട്ടിയുടെ ഭൂമിയിൽ സംസ്‌കരിച്ചു. വരും ദിവസങ്ങളിലും ഇത്തരം നടപടികൾ തുടരുമെന്നും, ഗ്രാമപ്പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

പേ വിഷബാധ, അലംഭാവം തുടര്‍ന്ന് ആരോഗ്യവകുപ്പ്; വാക്സീന്‍ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയില്ല

'ഗോപാലന്‍ പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം', കേസെടുക്കില്ലെന്ന് വനംവകുപ്പ്

ആക്രമിച്ച് പുലി, ചെറുത്ത് തോല്‍പ്പിച്ച് ഗോപാലന്‍, വെട്ടിക്കൊന്നു

ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി അക്രമിച്ച പുലിയെ  സ്വയരക്ഷക്കായി വാക്കത്തികൊണ്ട് വെട്ടിക്കൊന്ന് ആദിവാസി കോളനിയിലെ ഗോപാലന്‍. മാങ്കുളം മേഖലയില്‍ ഒരു മാസമായി ഭീതി പരത്തുന്ന പുലി ഇന്ന് പുലര്‍ച്ചയാണ് ചീക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനെ ആക്രമിക്കുന്നത്. പിന്നാലെ വാക്കത്തിക്കൊണ്ട് വെട്ടി പുലിയെ കൊല്ലുകയായിരുന്നു ഗോപാലന്‍.

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഒരുമാസത്തിനിടെ ഇരുപതില്‍ അധികം വളര്‍ത്തുമൃഗങ്ങളെ കൊന്ന് മാങ്കുളത്ത് ഭിതിയുണ്ടാക്കിയ പുലി ചത്തതോടെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പിന്‍റെ മാങ്കുളത്തെ ഓഫിസിലേക്ക് മാറ്റി. പ്രത്യേക കമ്മിറ്റിയുടെ നിരീക്ഷണത്തില്‍  പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ജഡം മറവുചെയ്യും.

click me!