കടുവകളുടെ പ്രജനന കാലമായതിനാൽ വയനാട്, നീലഗിരി, ബന്ദിപ്പൂർ വനമേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ് . ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന കാലയളവിൽ വനത്തിനുള്ളിലും സമീപപ്രദേശങ്ങളിലും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വകുപ്പ് വിശദീകരിക്കുന്നു.
കല്‍പ്പറ്റ: വയനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ അടക്കം വനത്തോട് ചേര്‍ന്ന് താമസിക്കുന്നവരും വനവുമായി ഇടപഴകി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും മുന്നറിയിപ്പുമായി വനംവകുപ്പ്. വനത്തിനുള്ളില്‍ കടുവകളുടെ പ്രജനന കാലമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ഈ മൂന്ന് മാസങ്ങളില്‍ കടുവകള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കും. വനപ്രദേശങ്ങളിലോ വനത്തോട് ചേര്‍ന്നോ ഇടപഴകുന്നവര്‍ക്ക് കേരള വനംവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്.
അതിരാവിലെയും രാത്രിയിലും കാടിനുള്ളിലൂടെയോ ഓരം ചേര്‍ന്നോ ഉള്ള വഴികളിലെ ഒറ്റക്കുള്ള യാത്രകള്‍ ഒഴിവാക്കുക.
വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കി നടക്കുന്നതിനായി ശ്രദ്ധിക്കുക. വന്യജീവികള്‍ വഴികളിലുണ്ടെങ്കില്‍ മാറിപോകുന്നതിന് ഇത് സഹായിക്കും.
ഗോത്ര ജനവിഭാഗങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോകുമ്പോള്‍ വൈകുന്നേരത്തിന് മുമ്പായി തിരികെയെത്താന്‍ ശ്രദ്ധിക്കണം. ഒറ്റക്ക് കാട് കയറാതെ മൂന്നോ നാലോ പേരുള്ള സംഘങ്ങളായി പോകണം.
ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വനത്തിനുള്ളിലൂടെയും ഓരം ചേര്‍ന്നുമുള്ള യാത്രകള്‍ ഒഴിവാക്കുക.
സ്വകാര്യ ഭൂമിയിലെ പ്രത്യേകിച്ച് വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ഭൂമി കാടുക്കയറി കിടക്കാന്‍ അനുവദിക്കരുത്. കാടുമൂടിയ സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം പഞ്ചായത്തിനെയോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കുക.
രാത്രിയില്‍ കന്നുകാലികളെ തൊഴുത്തില്‍ തന്നെ കെട്ടുക. തൊഴുത്തില്‍ ലൈറ്റ് ഇടാന്‍ മറക്കാതിരിക്കുക. ഇതിന് പുറമെ വന്യമൃശല്യത്തിന് സാധ്യതയുണ്ടാകുന്ന പക്ഷം തൊഴുത്തിനടുത്ത് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം തീയിടുക.
കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഏറ്റവും അടുത്ത പ്രദേശത്തുള്ള വനംവകുപ്പ് ഓഫീസിലേക്ക് വിളിക്കുക. വയനാട് ജില്ലയില്‍ വിളിക്കേണ്ട നമ്പറുകള്‍ ഇനി പറയുന്നവയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam