2011 മുതല്‍ ചന്ദന കൊള്ളക്കാരുടെ പേടിസ്വപ്നം; ഒടുവില്‍ കിച്ചുവിന് മടക്കം

By Web TeamFirst Published Nov 24, 2021, 8:03 PM IST
Highlights

മറയൂരിലെ വർധിച്ചുവരുന്ന ചന്ദന മോഷണം തടയാൻ 2011-ലാണ് കിച്ചുവിനെ മറയൂരിൽ എത്തിച്ചത്. കിച്ചു ഒട്ടേറെ ചന്ദന കേസുകളിൽ തൊണ്ടി കണ്ടുകിട്ടാൻ സഹായിച്ചിരുന്നു. 34 കേസുകളാണ് കിച്ചു തെളിയിച്ചത്. 

മറയൂർ: ചന്ദന മോഷണം (Sandalwood theft) തടയാൻ പ്രത്യേക പരിശീലനം നേടിയ (Trained Dog) കിച്ചു എന്ന ഡിങ്കോ മരണപ്പെട്ടു.  11 വയസായിരുന്നു. വാർദ്ധക്യത്തെ തുടർന്ന് മരണപ്പെട്ട കിച്ചുവിനെ രാവിലെ 11.30ന് മറയൂർ നാച്ചി വയലിൽ ഔദ്യോഗിക ബഹുമതിയോടെ അടക്കം ചെയ്തു. ഇന്നലെ രാവിലെ 9.30 നാണ്  കിച്ചു മരണപ്പെട്ടത്. ഇന്ത്യയിൽ തന്നെ ചന്ദനം മാത്രം കണ്ടെത്താൻ പ്രത്യേകം പരിശീലനം നേടിയ നായയാണ് കിച്ചു. 

മറയൂരിലെ വർധിച്ചുവരുന്ന ചന്ദന മോഷണം തടയാൻ 2011-ലാണ് കിച്ചുവിനെ മറയൂരിൽ എത്തിച്ചത്. കിച്ചു ഒട്ടേറെ ചന്ദന കേസുകളിൽ തൊണ്ടി കണ്ടുകിട്ടാൻ സഹായിച്ചിരുന്നു. 34 കേസുകളാണ് കിച്ചു തെളിയിച്ചത്. ചന്ദനം മണത്ത് പ്രതികളെ പിടികൂടാനും വാഹനപരിശോധനയിലുമാണ് കിച്ചു മികവ് പുലർത്തിയിരുന്നത്. ചന്ദന മരം മുറിച്ചു കടത്തിയാൽ ചന്ദനത്തിന്റെ കുറ്റിയും കഷ്ണങ്ങളും മണത്ത് വിദൂരങ്ങളിൽ വരെ എത്തി പ്രതികളെ കിച്ചു പിടികൂടിയിട്ടുണ്ട്. 

കിച്ചുവിന്റെ സേവന മികവിനെയും മെച്ചപ്പെട്ട ആരോഗ്യത്തെയും തുടർന്ന് 8 വർഷത്തെ സേവന കാലാവധി കഴിഞ്ഞിട്ടും കിച്ചു മറയൂരിൽ സേവനം തുടർന്നുവരികയായിരുന്നു. 9 വർഷമാണ് കിച്ചു ഇവിടെ സേവനമനുഷ്ഠിച്ചത്. കിച്ചുവിന് പുറമേ കഴിഞ്ഞ നാലുവർഷമായി പെൽവിൻ എന്ന നായയും മറയൂരിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. നാച്ചി വയൽ ഡോഗ് സ്ക്വാഡ് പരിസരത്ത് വച്ച് നടന്ന കിച്ചുവിന്റെ മരണാനന്തര ചടങ്ങിൽ മറയൂർ റെയിഞ്ച് ഓഫിസർ എം.ജി.വിനോദ് കുമാർ, വൈൽഡ് ലൈഫ് വെറ്റിറനറി ഡോക്ടർ നിഷാ റിച്വൽ മറ്റു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ദുരിതത്തിലായി ദേവസ്വം ആനകള്‍; ഒടുവില്‍ കൊമ്പ് മുറിക്കാന്‍ നടപടി

ചിറയന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തിലെ ആനകളുടെ ദുരിതത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ആനകളുടെ വളര്‍ന്ന് മുട്ടാറായ കൊമ്പുകള്‍ മുറിക്കാന്‍ വനം വകുപ്പ്  നടപടി ആരംഭിച്ചു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ദേവസ്വം ആനകളായ അഞ്ജനേയന്‍റെയും, ചന്ദ്രശേഖരന്‍റെയും കൊമ്പുകള്‍ മുറിക്കാന്‍ നടപടി എടുക്കുന്നത്. കൊമ്പ് മുറിക്കുന്നതിന് വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ തിരുവനന്തപുരം വനം വകുപ്പ് ഓഫീസില്‍ നിന്നും ആറ്റിങ്ങല്‍ റേഞ്ച് ഓഫീസര്‍ക്ക് അടിയന്തരമായി കൈമാറി.
 

click me!