കൊടിയത്തൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; നാട്ടുകാർ ഭീതിയിൽ

By Web TeamFirst Published Mar 4, 2019, 9:27 AM IST
Highlights

ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ്

കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുംമുക്കത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കാട്ടാനയെ കണ്ടത്. 

പരിഭ്രാന്തരായ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി. ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ്. ആനയിറങ്ങിയ സ്ഥലത്തേക്ക് പോകരുതെന്ന് നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

click me!