ആലപ്പുഴയിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. പൂച്ചാക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആണ് 11 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പിടികൂടിയത്.
ആലപ്പുഴ: ആലപ്പുഴയിലെ പൂച്ചാക്കലില്‍ 11 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. പ്രതികളിലൊരാളായ പൂച്ചാക്കല്‍ സ്വദേശി ഷമീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അലി ജൗഹര്‍, സഹാഹുദ്ദീന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികള്‍.
ഇന്നലെ രാത്രി പൂച്ചാക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. അറസ്റ്റിലായ ഷമീര്‍ നിരവധി കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഷമീര്‍ ഏതാനും വര്‍ഷം മുമ്പ് സിപിഎം വിട്ട് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണെന്നും സംഘടനയില്‍ ഇയാള്‍ക്ക് ഭാരവാഹിത്വമൊന്നും ഇല്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
















