കച്ചവടക്കാരെന്ന വ്യാജേന വനപാലകർ സമീപിച്ചു, പിടികൂടിയത് ചെത്തിമിനുക്കി സൂക്ഷിച്ച 7 കിലോ ചന്ദനം

Published : Jun 12, 2025, 08:04 PM IST
sandalwood sellers caught

Synopsis

നെടുങ്കണ്ടത്ത് ഏഴ് കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിലായി. കമ്പംമെട്ട് സ്വദേശികളായ സിബിച്ചൻ ദേവസ്യ, സുരേഷ് മണി എന്നിവരെയാണ് കുമളി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നെടുങ്കണ്ടം: ഏഴ് കിലോ ചന്ദനവുമായി രണ്ടു പേർ അറസ്റ്റിൽ. കമ്പംമെട്ട് - തോൽക്കണ്ടം സ്വദേശി പല്ലാമറ്റം സിബിച്ചൻ ദേവസ്യ (46), കമ്പംമെട്ട്-അച്ചക്കട സ്വദേശി പല്ലാമറ്റം സുരേഷ് മണി (45) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. കുമളി റേഞ്ച് ഓഫിസർ റോയി വി രാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രിയോടെയാണ് പ്രതികളെ പിടികൂടിയത്.

മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് നിന്നിരുന്ന അറുപതിഞ്ച് വണ്ണമുള്ള ചന്ദനമരം വെട്ടി ചെത്തി മിനുക്കിയ ശേഷം സിബിച്ചന്റെ വീട്ടിൽ സുക്ഷിക്കുകയും അതിൽ നിന്ന് ഏഴ് കിലോ ചന്ദനത്തിന്റെ കാതൽ വിൽക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. കച്ചവടക്കാരെന്ന വ്യാജേന സിബിച്ചനെ സമീപിച്ച അന്വേഷണ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദന തടികൾ കണ്ടെത്തുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പരിശോധനയിൽ കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇൻ ചാർജ് പി എസ് നിഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ എസ് ഷൈജു, അരുൺ ജോയ്, ജോബിൻ ഫ്രാൻസിസ്, അജിത്ത്, മനു എന്നിവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ