സ്‌കൂള്‍ ബസ്സ് സ്‌റ്റോപ്പിൽ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, നിർത്തിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പിഴയിട്ട് ട്രാഫിക് പൊലീസ്

Published : Jun 12, 2025, 03:00 PM IST
kozhikode private bus

Synopsis

താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും കയറിയ വിദ്യാര്‍ത്ഥിക്ക് ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.

കോഴിക്കോട്: സ്‌കൂള്‍ ബസ്സ് സ്‌റ്റോപ്പില്‍ ഇറക്കാതെ വിദ്യാര്‍ത്ഥിയെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റോപ്പില്‍ ഇറക്കിയ സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും കയറിയ വിദ്യാര്‍ത്ഥിക്ക് ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ഇറക്കാതെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞ ശേഷമുള്ള കുടുക്കിലുമ്മാരം സ്‌റ്റോപ്പിലാണ് ബസ്സ് നിര്‍ത്തിയത്.

താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. താമരശ്ശേരി-നിലമ്പൂര്‍ റൂട്ടിലോടുന്ന എ വണ്‍ എന്ന ബസ്സിലാണ് വിദ്യാര്‍ത്ഥിക്ക് ദുരനുഭവമുണ്ടായത്. ഇവിടെ നിന്നും ആളൊഴിഞ്ഞ പ്രദേശത്തുകൂടി തിരികെ നടന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി മുത്തച്ഛനോടൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബസ്സിന് പിഴ ചുമത്തിയതായും ഡ്രൈവര്‍ക്ക് താക്കീത് നല്‍കിയതായും ട്രാഫിക് എസ്‌ഐ സത്യന്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്