സ്റ്റേഷനിൽനിന്ന് മടങ്ങും വഴി നായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞു, പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം, മരണം ജന്മദിനത്തിൽ

Published : Jun 12, 2025, 03:21 PM ISTUpdated : Jun 12, 2025, 03:22 PM IST
Anoop

Synopsis

ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

തൃശൂർ: ബൈക്കിന് കുറുകെ നായ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജനാണ് മരിച്ചത്. അപകടത്തെ തുടർന്ന് തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം. അനൂപിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞായിരുന്നു മടക്കം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ച അനൂപ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്