കൃഷിയിടത്തിൽ കാട്ടാന, തുരത്തുന്നതിനിടെ കൈയ്യിലിരുന്ന പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈയ്ക്ക് പരിക്ക്

Published : Jul 20, 2024, 07:26 PM ISTUpdated : Jul 20, 2024, 07:27 PM IST
 കൃഷിയിടത്തിൽ കാട്ടാന, തുരത്തുന്നതിനിടെ കൈയ്യിലിരുന്ന പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈയ്ക്ക് പരിക്ക്

Synopsis

ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കട്ടപ്പന: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു. ഇടുക്കി ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പി ആർ പ്രസാദിനാണ് പരിക്കേറ്റത്. പാലക്കാവ് ഭാഗത്ത്‌ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആണ് സംഭവം.  

ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  കഴിഞ്ഞ കുറച്ചു ദിവസമായി ഈ മേഖലയിൽ കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ടായിരുന്നു. കാട്ടാനയെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Read More :  മലപ്പുറത്ത് ട്രാൻസ്‌ഫോർമറിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്, ക്രെയിൻ എത്തിച്ച് സാഹസികമായി രക്ഷപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു