
കാസര്‍കോട്: തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി ക്രഷർ മാനേജറിൽ നിന്നും 10.20 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞ അന്യസംസ്ഥാന തൊഴിലാളികളായ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഹോസ്ദുർഗ് പൊലീസ്. ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം(21), മുഹമ്മദ് മാലിക്ക് (21 ), മുഹമ്മദ് ഫാറൂഖ് (30 ), അസം സ്വദേശി ധനഞ്ജയ് വോറ (22) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്നലെ വൈകിട്ട് 5.45 മണിയോടെ ജാസ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്രഷർ കമ്പനിയുടെ മാനേജരായ രവീന്ദ്രൻ എന്നയാൾ ജോലി കഴിഞ്ഞു പണം അടങ്ങിയ ബാഗുമായി പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് സംഘം രവീന്ദ്രനെ തടഞ്ഞു നിർത്തി തോക്ക് ചുണ്ടുകയും കയ്യിൽ ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗും മൊബൈൽ ഫോണും കൈക്കലാക്കി കടന്നു കളഞ്ഞു.
തുടർന്ന് ഹോസ്ദുർഗ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തത്സമയം പൊലീസ് സംഭവസ്ഥലത്തു എത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഹിന്ദി സംസാരിക്കുന്ന വ്യതികളാണെന്ന് വിവരം ലഭിച്ചതോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന ആൾക്കാരുടെ ചിത്രങ്ങൾ ജില്ലയിലെയും മറ്റ് ജില്ലകളിലും മംഗളൂരു പൊലീസിനും കൈമാറി.
മംഗളൂരുവിൽ വെച്ച് 10 മണിയോടെ ഹോസ്ദുർഗ് പൊലീസും മംഗളൂരു പൊലീസും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ക്രഷറിൽ ജോലി ചെയുന്ന മറ്റൊരു ജോലിക്കാരൻ ഈ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മനസിലാക്കിതയാണ് കേസിൽ നിര്‍ണായകമായത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികൾ കുറിച്ച് കൂടുതൽ വിവരം ലഭിക്കുകയും കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനും സാധിച്ചത്. മോഷണം പോയ 10.20 ലക്ഷം രൂപയിൽ 9.64 ലക്ഷം രൂപയും ഇവർ സഞ്ചരിച്ച കാറും അന്വേഷണത്തിൽ കണ്ടെത്തി. ജിബ്രാൻ ആലം , ധനഞ്ജയ് വോറ എന്നിവരാണ് മുഖ്യ ആസൂത്രകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam